കൊല്ലം: സി.പി.ഐ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ അസി. സെക്രട്ടറി സാം.കെ.ഡാനിയേൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ഇന്നലെ രാവിലെ പുനരാരംഭിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എക്സി. അംഗങ്ങളായ പി.വസന്തം, കെ.ആർ.ചന്ദ്രമോഹനൻ, മുല്ലക്കര രത്നാകരൻ, ജെ.ചിഞ്ചുറാണി, ആർ.രാജേന്ദ്രൻ, ദേശീയ കൗൺസിലംഗം ചിറ്റയം ഗോപകുമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ഇന്നും തുടരും. തുടർന്ന് ചർച്ചയ്ക്കുള്ള മറുപടിയും അഭിവാദ്യപ്രസംഗങ്ങളും നടക്കും. ശേഷം സംസ്ഥാന സമ്മേളന പ്രതിനിധികളെയും പുതിയ ജില്ലാ കൗൺസിലിനെയും തിരഞ്ഞെടുക്കും. പുതിയ ജില്ലാ കൗൺസിൽ യോഗം ചേർന്ന് സെക്രട്ടറിയെ തിരഞ്ഞെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |