കോട്ടയം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി) യുടെ 15-ാമത് വാർഷികത്തോടനുബന്ധിച്ച് ജില്ല പൊലീസ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ 200 ഓളം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ അണിനിരന്നു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ അഡീഷണൽ എസ്.പി എ.കെ വിശ്വനാഥൻ, കോട്ടയം ഡിവൈ.എസ്.പി കെ.ജി അനീഷ്, ഡി.സി.ആർ.ബി.ഡി.വൈ എസ്.പി ജ്യോതികുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ടിപ്‌സൺ മേക്കാടൻ, കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ യു.ശ്രീജിത്ത്, എസ്.പി.സി ജില്ല അഡീഷണൽ നോഡൽ ഓഫീസർ എസ്.ഐ ഡി.ജയകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |