ഇരിട്ടി: ആറളം പട്ടിക വർഗ്ഗ പുനരധിവാസ മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നും ആറളം പുനരധിവാസ പ്രവർത്തനം ലക്ഷ്യത്തിലെത്തിക്കണമെന്നും അഖിലേന്ത്യാ ആദിവാസി മഹാസഭ ജില്ലാ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ പട്ടികവർഗ്ഗ ഉന്നതികളിലെ വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെപ്തംബറിൽ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. വ്യാപാര ഭവൻ ഹാളിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി എം. കുമാരൻ ഉദ്ഘാടനം ചെയ്തു. ഇ.സി അനീഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ ചന്ദ്രൻ, നേതാക്കളായ കെ.ടി. ജോസ്, പായം ബാബുരാജ്, കെ.ആർ ചന്ദ്രകാന്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ശ്രീധരൻ ( പ്രസിഡന്റ്), ഇ.സി അനീഷ്, സുനിൽ മുഴക്കുന്ന് (വൈസ് പ്രസിഡന്റുമാർ), പി.കെ കരുണാകരൻ (സെക്രട്ടറി), എം.കെ വിജയൻ, പി.കെ വാസു (ജോയിന്റ് സെക്രട്ടറിമാർ), എ.കെ ഷീജൻ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |