ആലപ്പുഴ: കുട്ടനാടൻ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടനാട് ഇന്റർ ഡെവലപ്മെന്റ് സൊസൈറ്റി ഹാളിൽ കൂടിയ യോഗം പ്രൊഫ.എം.കെ.സാനു മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു. കുട്ടനാടൻ സാംസ്കാരിക വേദി ചെയർമാൻ ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അനുശോചന പ്രമേയം അവതരിപ്പിച്ചു. അഡ്വ.ബി.സുരേഷ്, പി. എം. കുര്യൻ, കെ.ലാൽജി,തോമസ് കുര്യൻ, സജി ജോസഫ്, സന്തോഷ് മാത്യു, എൻ.മിനി മോൾ, ലൈസമ്മ ബേബി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |