ശിവഗിരി: ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്തുന്നതിനുളള ധർമ്മപതാകയും കൊടിക്കയറും ശിവഗിരിയിൽ നിന്ന് പ്രയാണം ആരംഭിച്ചു. മഹാസമാധിയിലെ പ്രാർത്ഥനയ്ക്കു ശേഷം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ്.ജെ.ബാബുവിന് കൈമാറി.
ചെമ്പഴന്തി ഗുരുകുലത്തിൽ നിന്ന് സമിതി തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊടിക്കയർ ഇന്നലെ രാവിലെ ശിവഗിരിയിൽ എത്തിച്ചിരുന്നു. സാംസ്കാരിക സമിതി നേതാക്കളായ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വി.സി ഡോ.ചന്ദ്രമോഹൻ, സുലോചനൻ, സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.ഈ മാസം 9,10 തീയതികളിൽ കോട്ടയത്താണ് സമ്മേളനം.
ആലപ്പുഴ ജില്ലാ കമ്മിറ്റി മാവേലിക്കരയിൽ നിന്നെത്തിച്ച രഥത്തിൽ ധർമ്മപതാകയും കൊടിക്കയറും കോട്ടയം നാഗമ്പടം ക്ഷേത്രത്തിലേക്ക് പ്രയാണം ആരംഭിച്ചു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കൃഷ്ണകുമാർ, ട്രഷറർ വി . സജീവ്,റീജിയണൽ സെക്രട്ടറി അഡ്വ. എൽ.പ്രസന്നകുമാർ, സംസ്ഥാന സമ്മേളന ജനറൽ കൺവീനർ പി. ജി.രാജേന്ദ്ര ബാബു,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മനോജ് മറിയപ്പള്ളി,അനൂപ് പ്രാപുഴ, കൺവീനർ എ. അനീഷ് കുമാർ, ജോയിന്റ് കൺവീനർമാരായ കെ.ജി സതീഷ്, കെ.എസ് രതീഷ്, സമിതി ആലപ്പുഴ ജില്ലാ സെക്രട്ടറി വി.ജി.ഗംഗാസെൻ, ശശിധരൻ ടി . കെ, എസ്.സുനിൽ, കെ.കെ. ബാബു എന്നിവർ രഥയാത്രയ്ക്ക് നേതൃത്വം നൽകി.
ഫോട്ടോ: ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്തുന്നതിനുളള ധർമ്മപതാകയും കൊടിക്കയറും ശിവഗിരി മഹാസമാധിയിലെ പ്രാർത്ഥനയ്ക്കു ശേഷം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ്.ജെ.ബാബുവിന് കൈമാറുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |