കുത്തനൂർ: ഉപരിതല ജല ലഭ്യതയും ഭൂജലവിതാനവും ഉയർത്തുകയെന്ന ലക്ഷ്യത്തോടെ കുത്തനൂർ പഞ്ചായത്തിൽ 'നീർധാര' പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ പദ്ധതി ഉദ്ഘാടനം ചെയ്തു. രണ്ട് ഏക്കർ വരെ കൃഷിഭൂമിയുള്ള കർഷകരുടെ സ്ഥലങ്ങളിൽ കാർഷികാവശ്യങ്ങൾക്കായി കുളങ്ങളും കിണറുകളും നിർമ്മിക്കുക, നീർച്ചാലുകൾ സംരക്ഷിക്കുക എന്നിവയാണ് 'നീർധാര' പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ജലസംരക്ഷണം ഉറപ്പാക്കാനും വേനൽക്കാലത്തെ വരൾച്ചാ ഭീഷണി നേരിടാനും പദ്ധതി സഹായകമാകും. പരിപാടിയിൽ വാർഡ് അംഗം ലതാവിജയകുമാർ, എ.ഇ.സജിന, ഓവർസിയർമാരായ കിഷോർ, ഗിരിജ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |