പത്തനംതിട്ട: ശബരിമലയിൽ അരവണ നിർമ്മിച്ചു നൽകാൻ കരാറെടുത്തിരുന്ന പഞ്ചമി പാക്സ് കമ്പനിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ദേവസ്വം ബോർഡ് സമർപ്പിച്ച അപ്പീലിലാണ് നടപടി. 1999 -2007 കാലഘട്ടത്തിലാണ് അരവണ നിർമ്മാണത്തിന് പഞ്ചമി പാക്സ് കരാറെടുത്തത്. അപാകതകളെ തുടർന്ന് പിന്നീട് ബോർഡ് ഇവരെ ഒഴിവാക്കി. നഷ്ടപരിഹാരമായി 239 കോടി ബോർഡ് നൽകണമെന്നായിരുന്നു പഞ്ചമി പാക്സിന്റെ ആവശ്യം. ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് എസ്.സി. ശർമ്മ എന്നിവരടങ്ങിയ സുപ്രീംകോടതി ബഞ്ചാണ് വിധി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |