തിരുവനന്തപുരം: ദേശസുരക്ഷയ്‌ക്കും മത്സ്യ സമ്പത്തിനും ഭീഷണിയാകുന്ന ആഴക്കടലിലെ ആണവ ധാതുഖനന നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു. 2025ലെ ഓഫ് ഷോർ ഏരിയാസ് ആറ്റമിക് മിനറൽസ് ചട്ടങ്ങൾ പിൻവലിക്കണം. കേരളത്തിന്റെ അഭിപ്രായമോ നിർദ്ദേശമോ തേടാതെ ചട്ടങ്ങൾ രൂപീകരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന വിദേശ ഏജൻസികൾക്കോ കരാറുകാർക്കോ ആഴക്കടൽ ധാതു ഖനനം നടത്താമെന്നത് രാജ്യസുരക്ഷയെ ബാധിക്കും. വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാനാകില്ല. ആഴക്കടൽ ഖനനം മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെ പ്രതിസന്ധിയിലാക്കും. മത്സ്യങ്ങളുടെ ആഹാര ശൃംഖലയും ഇല്ലാതാക്കും. സംസ്ഥാനത്തിന്റെ എതിർപ്പ് അവഗണിച്ചാണ് കേരളത്തിന്റെ സമുദ്രാതിർത്തിയിൽ ഖനനാനുമതി നൽകാനുള്ള നീക്കമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |