തിരുവനന്തപുരം : സലിം ബ്രദേഴ്സിന്റെയും ലൈബ്രറി ആൻഡ് വായനശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശാസ്ത്രജ്ഞനായിരുന്ന ഡോ.ശശിധരന്റെ സ്മരണയ്ക്കായി നടത്തുന്ന ചിത്രരചന മത്സരം 10ന് മ്യൂസിയം അങ്കണത്തിൽ നടക്കും.എൽ.കെ.ജി, യു.കെ.ജി, എൽ.പി,യു.പി, ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മത്സരം നടക്കും.വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിന് ഡോ.ശശിധരൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 25ൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളുകൾക്ക് സ്‌പെഷ്യൽ അവാർഡും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |