ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താരിഫ് വർദ്ധനയുമായി മുന്നോട്ടു പോകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 31ന് ചൈനയിലേക്ക് തിരിക്കും. ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പോകുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് ദിവസത്തെ സന്ദർശനമാണ്. 31, സെപ്തംബർ ഒന്ന് തീയതികളിൽ ടിയാൻജിൻ സിറ്റിയിലാണ് ഉച്ചകോടി. പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാരം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും. 2020ലെ ഗാൽവൻ സംഘർഷത്തിനുശേഷം ആദ്യമായാണ് മോദി ചൈന സന്ദർശിക്കുന്നത്. 2019ലാണ് ഒടുവിൽ ചൈന സന്ദർശിച്ചത്. 30ന് മോദി ജപ്പാൻ സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |