ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷങ്ങളുടെ വിജയത്തിനായി സംയുക്തയോഗം 10ന് വൈകിട്ട് 3.30ന് ശിവഗിരി മഠത്തിൽ ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും വിവിധ സ്കൂളുകളുടെയും കലാസാംസ്കാരിക സംഘടനകളുടെയും ഭാരവാഹികളും ചതയാഘോഷ കമ്മിറ്റികളും പങ്കെടുക്കുമെന്ന് ജയന്തി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു. സെപ്തംബർ 7നാണ് ഗുരുദേവ ജയന്തി.
കർക്കടകമാസ ചതയം: സമൂഹപ്രാർത്ഥന
കർക്കടകമാസ ചതയനക്ഷത്ര ദിനമായ 11ന് ശിവഗിരിയിൽ സമൂഹപ്രാർത്ഥനയും വഴിപാട് സമർപ്പണവും ഉണ്ടാവും. വിവിധ മേഖലകളിൽ നിന്ന് സംഘടനകളുടെ നേതൃത്വത്തിൽ ചതയ പ്രാർത്ഥനയ്ക്ക് എത്തും. ചതയ പൂജയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്ത് എത്തുന്നവരുമുണ്ട്. ഭക്തർ ഗുരുപൂജ പ്രസാദം, അന്നദാനം എന്നിവയ്ക്കുള്ള കാർഷികവിളകളും പലവ്യഞ്ജനങ്ങളും എത്തിച്ചുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |