മോസ്കോ: ഇന്ത്യയ്ക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താരിഫ് ഭീഷണി മുഴക്കുന്നതിനിടെ റഷ്യയിൽ സന്ദർശനം നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൊവ്വാഴ്ച മോസ്കോയിലെത്തിയ ഡോവൽ ഇന്നലെ മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-റഷ്യ പ്രതിരോധ-സുരക്ഷാ സഹകരണം,നിലവിലെ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യം, ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ വിതരണം തുടങ്ങിയവ ചർച്ചയായെന്നാണ് റിപ്പോർട്ട്. 27, 28 തീയതികളിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റഷ്യ സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |