ഗുരുഗ്രാം: വനിതാ മോഡലിനുമുന്നിൽ പരസ്യമായി സ്വയംഭോഗം ചെയ്ത യുവാവിന്റെ ദൃശ്യങ്ങൾ പുറത്ത്. ഗുരുഗ്രാമിലെ തിരക്കേറിയ തെരുവിലായിരുന്നു യുവാവിന്റെ പ്രവൃത്തി. അറിയപ്പെടുന്ന മോഡൽ കൂടിയായ യുവതി പരാതി നൽകിയിയെങ്കിലും കേസെടുക്കാൻ പൊലീസ് കാലതാമസം വരുത്തി. ഇതിനിടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ഫോളേവേഴ്സാണ് പരാതിക്കാരിക്കുള്ളത്.
ദുരനുഭവത്തെക്കുറിച്ച് മോഡൽ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയും പോസ്റ്റുചെയ്തു. 'ഓഗസ്റ്റ് രണ്ടിന് രാവിലെ 11 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജയ്പൂരിൽ നിന്നാണ് ഞാൻ ഗുരുഗ്രാമിൽ എത്തിയത്. തിരക്കേറിയ രാജീവ് ചൗക്കിൽ ക്യാബിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ മാന്യമായി വേഷംധരിച്ച ഒരു യുവാവ് ഇടയ്ക്കിടെ എന്നെ തുറിച്ചുനോക്കുന്നത് കണ്ടു. ആദ്യമൊന്നും കാര്യമാക്കിയില്ല. ആവർത്തിച്ചതോടെ ശ്രദ്ധിക്കാൻ തുടങ്ങി. എന്നാൽ അല്പം കഴിഞ്ഞതോടെ അയാൾ എനിക്ക് മുന്നിലെത്തി പാന്റിന്റെ സിബ് അഴിച്ച് ഒരു സങ്കോചവും കൂടാതെ സ്വയംഭോഗം ചെയ്തു. എന്നെ നോക്കിക്കൊണ്ടായിരുന്നു അയാൾ അങ്ങനെ ചെയ്തത്. അതുകണ്ട് ഞാൻ ആകെ ഞെട്ടിപ്പോയി. എന്തുചെയ്യണമെന്നുപേലും അറിയാൻ വയ്യാത്ത അവസ്ഥ. എനിക്ക് വലിയ വെറുപ്പാണ് അയാളോട് തോന്നിയത്.
ആ സമയത്ത് നിലവിളിക്കാത്തതിലും പ്രതികരിക്കാത്തതിലും പലരും എന്നെകുറ്റപ്പെടുത്തി. എന്നാൽ ഇത്തരമൊരു അനുഭവം ഉണ്ടാകുമ്പോൾ ഒരു സ്ത്രീയുടെ മനസിലൂടെ എന്തുതരത്തിലുള്ള ചിന്തയാണ് കടന്നുപോകുന്നതെന്ന് ഇവരാരും മനസിലാക്കുന്നില്ല. സുരക്ഷിതമായിരിക്കാനാണ് സ്ത്രീകൾ ആദ്യം ആഗ്രഹിക്കുക. അതാണ് ഞാനും ചെയ്തത്'-മോഡൽ പറഞ്ഞു.
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് തികഞ്ഞ അലംഭാവമാണെന്നും മോഡൽ പറഞ്ഞു. ദുരനുഭവം ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചെങ്കിലും അവർ നടപടിക്രമങ്ങൾ മനഃപൂർവം വൈകിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നപ്പോഴാണ് നടപടിക്രമങ്ങൾക്ക് അല്പമെങ്കിലും അനക്കം വച്ചതെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |