ഇസ്ലാമാബാദ്: വടക്കൻ പാകിസ്ഥാനിൽ ശക്തമായ മൺസൂൺ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി 24 മണിക്കൂറിനിടെ 194 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശം. ഇവിടെ മാത്രം 180ഓളം പേർ കൊല്ലപ്പെട്ടു. 30 വീടുകൾ തകർന്നു. രക്ഷാപ്രവർത്തനത്തിനിടെ സൈനിക ഹെലികോപ്റ്റർ തകർന്ന് 5 പേരും മരിച്ചു. ഈ മാസം 21 വരെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |