കൊച്ചി: ഐ സി എൽ ഫിൻകോർപ്പിന്റെ പുതിയ കോർപ്പറേറ്റ് ഓഫീസ് അനക്സ് കൊച്ചിയിൽ തുറക്കുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലുങ്കാന, ഗോവ, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ ശാഖകളുള്ള ഐ.സി.എൽ ഫിൻകോർപ്പ് ദേശീയ തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. കൊച്ചി ഇടപ്പള്ളിയിൽ ഒബ്രോൺ മാളിന് എതിർ വശത്ത് ജെയിൻ ചേംബേഴ്‌സ് ബിൽഡിംഗിന്റെ ഒന്നാം നിലയിൽ നാളെ വൈകുന്നേരം 4 .15 മണിക്ക് വ്യവസായ മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്യും. ഹൈബി ഈഡൻ എം. പി, ഉമ തോമസ് എം.എൽ.എ. ഐ.സി.എൽ ഫിൻകോർപ്പ് സി.എം.ഡി അഡ്വ.കെ.ജി അനിൽ കുമാർ, ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനിൽകുമാർ, ജി.സി. ഡി. എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |