മുഹമ്മ : സി പി എം മുഹമ്മ നോർത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വി.എസ്.അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മുഹമ്മ കല്ലാപ്പുറം കിഴക്കേ ഗുരുമന്ദിരം ഹാളിൽ നടന്ന സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം ഡി.ഷാജി അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി.രഘുനാഥ് , മുഹമ്മ നോർത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.ഡി.അനിൽകുമാർ ,സി.പി.ഐ ചേർത്തല തെക്ക് മണ്ഡലം കമ്മറ്റി അംഗം സി.ഡി.വിശ്വനാഥൻ , കേരള കോൺഗ്രസ് (എം )മണ്ഡലം പ്രസിഡന്റ് സന്തോഷ് ഷണ്മുഖൻ , അഡ്വ.എൻ.പി.കമലാധരൻ , പി.എൻ.നസീമ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |