തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ 6 വർഷത്തിലൊരിക്കൽ നടത്തുന്ന മുറജപം നവംബർ 19ന് ആരംഭിക്കും. 2026 ജനുവരി 14ന് ലക്ഷദീപത്തോടെ സമാപിക്കും. മുറജപ വിളംബരം 21ന് രാവിലെ 7.30ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടൻ മോഹൻലാൽ നിർവഹിക്കും.
വേദമന്ത്രങ്ങളുടെ പാരായണമായ മുറജപത്തിൽ ഓരോ മുറയിലും ഋഗ്വേദം,യജുർവേദം,സാമവേദം എന്നിവ ക്രമമായി ജപിക്കും. ഒരു മുറ 8 ദിവസം കൂടുന്നതാണ്. 7 ദിവസം കഴിഞ്ഞ് എട്ടാംദിവസത്തെ മന്ത്രജപത്തിനൊടുവിൽ മുറശീവേലി നടക്കും.
കാഞ്ചീപുരം,ഉഡുപ്പി,മഹാരാഷ്ട്ര,തിരുപ്പതി,തൃശൂർ വേദപഠനശാല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വൈദികർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |