തൃശൂർ: കുരിയച്ചിറ സ്വദേശിയായ ശാസ്ത്രജ്ഞ ഡോ. മനീഷ വർഗീസിന് വരനായി ഫ്രഞ്ചുകാരൻ ഡോ. ജെറമി സോർഡ്. കുരിയച്ചിറ സെന്റ് ജോസഫ് ദേവാലയത്തിൽ ഇന്ന് രാവിലെ 8.30ന് ഇരുവരും വിവാഹിതരാകും. പാരീസിലെ ബോർദു യൂണിവേഴ്‌സിറ്റിയിൽ ഫിസിക്‌സിൽ ഗവേഷണം നടത്തുമ്പോളായിരുന്നു പ്രണയം മൊട്ടിട്ടത്. ഭോപ്പാലിൽ നിന്നും ഫിസിക്‌സിൽ ബി.എസ്.എം.എസ് ഡിഗ്രി നേടിയാണ് മനീഷ ഫ്രാൻസിലെ പ്രശസ്തമായ ബോർദു യൂണിവേഴ്‌സിറ്റിയിൽ സ്‌കോളർഷിപ്പോടു കൂടി പി.എച്ച്.ഡി അഡ്മിഷൻ നേടിയത്. ജെറമിയും ആ ബാച്ചിൽ മനീഷയോടൊപ്പം അവിടെ ഗവേഷണത്തിന് ചേർന്നു. പെയിന്റിംഗ് ജോലിക്കാരനായ ചിറമ്മൽ വർഗീസിന്റെയും ലെനിയുടെയും മകളാണ് മനീഷ. വിവാഹത്തിൽ ജെറമിയുടെ പിതാവ് ലിയോണൽ സോർഡ്, കാതറിൻ, അനിയൻ റോമ, ഭാര്യ എറിൻ എന്നിവരുൾപ്പെടെ ആറു പേരാണ് ചടങ്ങിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |