കോവളം പൊലീസ് സ്റ്റേഷനിൽ പരാതികളിൽ നിയമ സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ലീഗൽ സർവീസ് അതോറിറ്റിയുടെ സൗജന്യ നിയമ സഹായ ക്ലിനിക് സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു.സീനിയർ സിവിൽ ജഡ്‌ജും ലീഗൽ സർവ്വീസ് അതോറിറ്റിയുടെ ജില്ലാ സെക്രട്ടറിയുമായ എസ് .ഷംനാദ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.ഡി.സി.ആർ.ബി അസി.കമ്മീഷണർ ദിൻരാജ്, ഫോർട്ട് അസി.കമ്മീഷണർ ഷിബു എൻ, കോടതി സെക്ഷൻ ഓഫീസർ ഷൈജു,സബ് ഇൻസ്പെക്ടർ ദിപിൻ വി.ജെ, പഞ്ചായത്ത് മെമ്പർമാരായ ആർ.എസ് ശ്രീകുമാർ,അഷ്ടപാലൻ,പി.ആർ.ഒ അനീഷ്,ജനമൈത്രി സി.ആർ.ഒ ബിജു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |