ആലപ്പുഴ: പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന എൻ.കെ.രാഘവന്റെ സ്മരണാർത്ഥം ഏർപെടുത്തിയ പൊതുപ്രവർത്തക അവാർഡിന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ആനിരാജ അർഹയായി. 11,111 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം 31ന് വടക്കനാര്യാട് എൻ.എൻ.ഡി.പി ഹാളിൽ ചേരുന്ന അനുസ്മണസമ്മേളനത്തിൽ സമ്മാനിക്കും. ആലപ്പുഴയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. പ്രസിഡന്റ് പി. ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. ആഞ്ചലോസ്, ഡി.പി. മധു, പി.വി. സത്യനേശൻ, അഡ്വ. വി. മോഹൻദാസ്, അഡ്വ. ആർ. ജയസിംഹൻ, ആർ. സുരേഷ്, എൻ.ആർ. അജയൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |