തൃശൂർ : ''ഓപ്പറേഷൻ ഗ്രേ ഹണ്ട്'' സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി, കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന 214 പ്രതികളെ അറസ്റ്റ് ചെയ്തു. റൂറൽ ജില്ലാ പരിധിയിൽ ഇതിൽ ജാമ്യമില്ലാ വാറണ്ട് നിലനിന്നിരുന്ന 205 പ്രതികളെയും ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളികളായ ഒമ്പത് പേരെയുമാണ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി പുതുക്കാട് ( 65), മതിലകം ( 20), ഇരിങ്ങാലക്കുട ( 17), അന്തിക്കാട് ( 13), ആളൂർ ( 12), ചേർപ്പ് (12), കയ്പ്പമംഗലം ( 11), കൊടകര (11), വരന്തരപ്പിള്ളി (9), കൊടുങ്ങല്ലൂർ (9), കാട്ടൂർ (7), വലപ്പാട് (6), ചാലക്കുടി (6), മാള (5), വെള്ളിക്കുളങ്ങര (4), കൊരട്ടി (3), വാടാനപ്പിള്ളി (3), അതിരപ്പിള്ളി (1) എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പിമാരായ പി.സി.ബിജുകുമാർ, രാജു.വി.കെ, സുരേഷ്.കെ.ജി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |