താമരശ്ശേരി: കന്യാസ്ത്രീകൾക്കും വൈദികർക്കുനേരെയുള്ള ആക്രമണങ്ങളിൽ രൂക്ഷ വിമർശനവുമായി താമരശ്ശേരി രൂപത ബിഷപ്പ്. ഒഡീഷയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കുംനേരെ ആക്രമണം നടന്നതിനെതിരെയാണ് ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ രംഗത്തെത്തിയത്. പാകിസ്ഥാനിൽ ന്യൂനപക്ഷ ആക്രമണം നടക്കുന്നുവെന്ന് പറഞ്ഞ് കേന്ദ്രം നിയമം നിർമ്മിച്ചു. അവിടെ നിന്ന് ആളുകളെ ഇങ്ങോട്ടെത്തിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷം യൂറോപ്പിലേക്ക് പോകണോ എന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ചോദിച്ചു. സൗരവേലി വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. ഫോറസ്റ്റ് ഓഫിസിന് മുന്നിൽ സാരി വേലി കെട്ടിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധമാർച്ച് പൊലീസ് തടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |