മലപ്പുറം: കൊണ്ടോട്ടി തുറക്കലിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ് മുഴുവനും കത്തി നശിച്ചു. മുൻഭാഗത്ത് നിന്നും ചെറിയ രീതിയിൽ തീ ഉയരുന്നത് ശ്രദ്ധിച്ച ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തുകയായിരുന്നു.
പെട്ടെന്ന് യാത്രക്കാരെയും ജീവനക്കാരെയും പുറത്തെത്തിക്കുകയും ചെയ്തതിനാൽ പരിക്കോ ആളപായമോ ഉണ്ടാകാതെ രക്ഷപ്പെട്ടു.ആളുകളെ ഇറക്കിയതിന് പിന്നാലെ ബസ് വലിയ തോതിൽ തീ പിടിക്കുകയായിരുന്നു. ബസ് പൂർണമായും കത്തി നശിച്ചു. അഗ്നിരക്ഷാ സേനയെത്തി ഏറെ നേരം പണിപ്പെട്ടാണ് തീ കെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |