കൊല്ലം: എം.ഡി.എം.എയും ഒൻപത് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. പറക്കുളം വലിയവിളയിൽ വീട്ടിൽ സെയ്ദലിയെയാണ് (31) കൊട്ടിയം പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നാണ് എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തത്. എക്സൈസ് സംഘവും നേരത്തെ ഇയാളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിനിടെ വീണ്ടും കച്ചവടം തുടങ്ങുകയായിരുന്നു. കൊട്ടിയം എസ്.എച്ച്.ഒ പി.പ്രദീപ്, എസ്.ഐ നിതിൻ നളൻ, എസ്.സി.പി.ഒ പ്രശാന്ത്, സി.പി.ഒമാരായ വിദ്യ, വിപിൻ, ശംഭു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |