ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ നക്ഷത്രമായ ചിങ്ങചതയത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള കർക്കടകമാസ ചതയദിനമായ ഇന്ന് നിരവധി സംഘനകളും ഭക്തരും പ്രാർത്ഥനയ്ക്കായി ശിവഗിരിയിൽ എത്തും. മഹാസമാധിയിലും ശ്രീശാരദാമഠത്തിലും വൈദികമഠത്തിലും സമൂഹപ്രാർത്ഥന നടത്തും. ചതയനക്ഷത്രദിനത്തിൽ സമൂഹപ്രാർത്ഥനയ്ക്കായി ശിവഗിരിയിൽ എത്തുന്നവരുടെ എണ്ണം ഓരോ മാസവും വർദ്ധിച്ചുവരികയാണ്. കർക്കടകത്തിലെ അവസാന ഞായറാഴ്ചയായ ഇന്നലെയും ശിവഗിരിയിൽ വൻതോതിൽ ഭക്തരെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |