കക്കട്ടിൽ: യൂത്ത് ലീഗ് മീത്തൽ വയൽ ശാഖ സമ്മേളനം നാദാപുരം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജെ.പി. ബാസിത് അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഫാസിൽ നടേരി മുഖ്യപ്രഭാഷണം നടത്തി സൂപ്പി പാതിരിപ്പറ്റ, കെ.എം ഹമീദ് സി.കെ അബു , അൻസാർ പി മുഹമ്മദലി എം, പി.പി. സാലാം , കെ,വി.ഇബ്രാഹിം നൗഷാദ് പാലയാട്, ഡോ.നബീൽ റിയാസ് കെ എം,സ്വാലിഹ് കെ എം സഫ്വാൻ സി.കെ.എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബാസിത് ജെ.പി (പ്രസിഡന്റ് ), സ്വാലിഹ് കെ.എം (ജനറൽ സെക്രട്ടറി ), സഫ്വാൻ സി.കെ (ട്രഷറർ ), മൻസൂർ കൈവേലി (വൈസ് പ്രസിഡന്റ്) ,ഫായിസ് കാപ്പുമ്മൽ (ജോ. സെക്രട്ടറി). അൽതാഫ് വി ഫയ്യാസ് പി.പി,ഷിംലാൽ പി.പി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |