കേരളശ്ശേരി: കുടുംബശ്രീ ജില്ലാമിഷന്റെയും കേരളശ്ശേരി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച മാർക്കറ്റിംഗ് കിയോസ്‌ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുനിൽ ഉദ്ഘാടനം ചെയ്തു. 'ടേസ്റ്റി ഹട്ട്' എന്ന കിയോസ്‌കിൽ നിന്ന് പൊതുജനങ്ങൾക്ക് ലഘു ഭക്ഷണവും കുടുംബശ്രീ ഉത്പന്നങ്ങളും ലഭ്യമാകും. വൈസ് പ്രസിഡന്റ് ഫെബിൻ റഹ്മാൻ അദ്ധ്യക്ഷനായി. കുടുംബശ്രീ മാർക്കറ്റിംഗ് ഡി.പി.എം ചിന്തു മാനസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഒ.കെ.രാമചന്ദ്രൻ, രമാ മുരളി, ബി.ഷാജിത, ബ്ലോക്ക് മെമ്പർമാരായ നന്ദിനി, രജനി, പഞ്ചായത്ത് മെമ്പർമാരായ ബാലസുബ്രഹ്മണ്യൻ, സുധ, ഷീല, സി.സി.രമേശ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |