കാട്ടാക്കട: കേരള വനംവന്യജീവി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടൂർ കാപ്പുകാട്ടെ ഏഷ്യയിലെ വലിയ ആന പുനരധിവാസ കേന്ദ്രത്തിൽ ഇന്ന് ലോക ഗജദിനാചരണം നടക്കും. വംശനാശഭീഷണി നേരിടുന്ന ആനകളുടെ സംരക്ഷണം മനുഷ്യരാശിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് ബോദ്ധ്യപ്പെടുത്തൽ കൂടിയാകും ഇത്തവണത്തെ ഗജദിനാഘോഷങ്ങൾ. എല്ലാ വർഷവും ആഗസ്റ്റ് 12ന് ആനകളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗജദിനമാഘോഷിക്കുന്നത്.
ആനപുനരധിവാസ കേന്ദ്രത്തിൽ ഇന്ന് രാവിലെ കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ഫോറസ്റ്റ് കൺസർവേറ്റർ കെ.എൻ.ശ്യാം മോഹൻലാൽ ഉദ്ഘാടനം ചെയ്യും. വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ് മുഖ്യപ്രഭാഷണം നടത്തും. ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ രോഹിണി,ഓപ്പൺജയിൽ സൂപ്രണ്ട് എസ്.സജീവ്,വനംവകുപ്പ് ഉദ്യോഗസ്ഥർ,ജന പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |