മുഹമ്മ: ബി.എസ്.എൻ.എൽ മൊബൈൽ ഫോൺ ഉപഭോക്താക്കൾ ഏറെ നാളുകളായി ദുരിതത്തിലാണ്, പ്രത്യേകിച്ച് മുഹമ്മയിൽ.ഒരു അത്യാവശ്യക്കാര്യം
ഫോണിലൂടെ പറയുന്നതിനിടെ പലപ്രാവശ്യം കട്ടാകും.സംഭാഷണം പൂർത്തിയാക്കാൻ മൂന്നുതവണയെങ്കിലും വിളിക്കേണ്ടിവരും. തീപിടുത്തം പോലുള്ള അത്യാഹിതങ്ങളിൽ ഫയർഫോഴ്സിനെ വിളിച്ചാലും രോഗികളെ ആശുപത്രിയിലെത്തിക്കാൻ വാഹനം വിളിച്ചാലും കിട്ടില്ല. അടുത്തുനിക്കുന്നയാളെ വിളിച്ചുനോക്കിയാൽ ആൾ ഔട്ട് ഒഫ് റേഞ്ചാണെന്ന് പറയും. ചുരുക്കത്തിൽ, ബി.എസ്.എൻ.എൽ വരിക്കാർ ആകെ പെട്ടുപോയ അവസ്ഥയിലാണ്.
ബി.എസ്.എൻ.എല്ലിനോട് നാട്ടുകാർക്ക് ഒരു സ്നേഹമുണ്ട്. അതുകൊണ്ടാണ്
ലക്ഷക്കണക്കിന് വരിക്കാർ ഇപ്പോഴും തുടരുന്നത്. കാര്യക്ഷമത മെച്ചപ്പെടുത്തിയില്ലെങ്കിൽ സ്വകാര്യകമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക്
കാര്യങ്ങൾ മാറുമെന്നാണ് മുഹമ്മയിലെ ഉപഭോക്താക്കൾ പറയുന്നത്. എത്രയും വേഗം ടവറിന്റെ ശേഷി വർദ്ധിപ്പിക്കുകയോ, കൂടുതൽ ടവറുകൾ സ്ഥാപിക്കുകയോ വേണമെന്നതാണ് അവരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |