ന്യൂഡൽഹി: സെപ്തംബർ ഒന്നു മുതൽ എയർ ഇന്ത്യ ഡൽഹിയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കും. നിലവിൽ ഉപയോഗിക്കുന്ന ഡ്രീംലൈനർ വിമാനങ്ങളുടെ നവീകരണംമൂലം സർവീസിന് വിമാനങ്ങളില്ലാത്തതാണ് കാരണം. സെപ്തംബർ ഒന്നിനുശേഷം വാഷിംഗ്ടണിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ബദൽ യാത്രാ സംവിധാനമൊരുക്കും. യാത്രക്കാർക്ക് മറ്റു വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയോ ടിക്കറ്റ് തുക തിരിച്ചുവാങ്ങുകയോ ചെയ്യാം. ബോയിംഗ് 787 ആണ് വാഷിംഗ്ടൺ സർവീസിന് എയർ ഇന്ത്യ ഉപയോഗിക്കുന്നത്. അഹമ്മദാബാദ് അപകടത്തിന് ശേഷം എയർ ഇന്ത്യ 26 ബോയിംഗ് 787-8 വിമാനങ്ങൾ നവീകരികരണം തുടങ്ങി. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |