പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് വിവിധ പദ്ധതികൾക്കായി ഒൻപത് വർഷത്തിനിടെ ജില്ലയിൽ ചെലവഴിച്ചത് 27.57 കോടി രൂപ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആനുകൂല്യം കൂടാതെയാണിത്. കുറഞ്ഞനിരക്കിൽ സബ്‌സിഡിയോടെയുള്ള കാലിത്തീറ്റയ്ക്ക് ഒൻപതുവർഷത്തിനിടെ 1.18 കോടി രൂപ വിനിയോഗിച്ചു. വാണിജ്യാടിസ്ഥാനത്തിൽ തീറ്റപ്പുൽ കൃഷി നടത്തുന്നവർക്ക് 2.74 കോടി രൂപയുടെ സഹായം സാധ്യമാക്കി.
തിരുവനന്തപുരം മേഖല യൂണിയനിൽ മികച്ച ഗുണനിലവാരം പുലർത്തുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ആധുനിക നിലവാരത്തിലുള്ള ലാബ് അടൂർ അമ്മകണ്ടകരയിൽ പ്രവർത്തിക്കുന്നു.
ഗുണമേന്മ ബോധവൽക്കരണം, ഉപഭോക്തൃ മുഖാമുഖം, ശുദ്ധമായ പാലുൽപാദന കിറ്റ് വിതരണം, ഫാം ലെവൽ ഹൈജീൻ, ക്ഷീരസംഘം ജീവനക്കാർക്ക് ഗുണനിലവാര പരിശീലന പരിപാടി, ബി.എം.സി.സി സംഘങ്ങൾക്ക് ധനസഹായം, ആധുനിക പാൽ പരിശോധന സംവിധാനം തുടങ്ങിയ പദ്ധതികൾക്കും ധനസഹായമുണ്ട്. 5100 രൂപ വിലയുള്ള പാലുൽപാദന കിറ്റ് 1600 രൂപയ്ക്കാണ് കർഷകർക്ക് നൽകുന്നത്.
ജില്ലയിൽ ക്ഷേമനിധി അംഗങ്ങളായ
ക്ഷീരകർഷകർ : 16,556
ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർ : 2952
കുടുംബ പെൻഷൻ വാങ്ങുന്നവർ : 177
വിദ്യാഭ്യാസ സഹായം ലഭിച്ചവർ : 698
വിവാഹധനസഹായം ലഭിച്ചവർ :747
മരണാനന്തര ധനസഹായം ലഭിച്ചവർ : 84
ഡയറി യൂണിറ്റിന് ആനുകൂല്യം
പശുക്കളുടെ എണ്ണമനുസരിച്ച് ഡയറി യൂണിറ്റിനുള്ള ആനുകൂല്യം നൽകുന്നുണ്ട്. ഒരു പശു മാത്രമുള്ള ബി.പി.എൽ വിഭാഗം സ്ത്രീകൾ, ഒന്നോ രണ്ടോ പശുക്കളുള്ള ഫാം ഉടമകൾ, ഡയറി സഹകരണ സംഘങ്ങൾക്ക് പാൽ നൽകുന്നവർ, പുതുസംരംഭക കർഷകർ എന്നിവർക്കാണ് ആനുകൂല്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |