ബംഗളൂരു: അവിഹിത ബന്ധത്തിന്റെ പേരിൽ ബാല്യകാല സുഹൃത്ത് യുവാവിനെ കൊലപ്പെടുത്തി.
ബംഗളൂരുവിലെ മച്ചോഹള്ളിയിലാണ് സംഭവം. 39 കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ വിജയ് കുമാറിനെയാണ് ബാല്യകാല സുഹൃത്ത് ധനഞ്ജയ കൊലപ്പെടുത്തിയത്. വിജയ് കുമാറും ധനഞ്ജയയും മൂപ്പത് വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു.
ധനഞ്ജയും തന്റെ ഭാര്യ ആഷയും തമ്മിലുള്ള അവിഹിത ബന്ധം കുമാർ കണ്ടെത്തിയതോടെ ഇരുവരുടെയും സൗഹൃദം വഷളാവുകയായിരുന്നു. കുമാറിന്റെ വീട്ടിൽ ഇടയ്ക്കിടെ വരാറുള്ള ധനഞ്ജയ ആഷയുമായി അടുപ്പം കൂടി. ഇതറിഞ്ഞ കുമാർ മുന്നറിയിപ്പ് നൽകിയെങ്കിലും ഇരുവരും ബന്ധം തുടരുകയായിരുന്നു. സഹികെട്ട് മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് കുമാർ താമസം മാറിയെങ്കിലും ബന്ധം തുടർന്നു.
കുമാറിനെ കൊലപ്പെടുത്തിയ ശേഷം ധനഞ്ജയ ഒളിവിൽ പോയി. മദനായകനഹള്ളി പൊലീസ് ആഷയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആഷയും ധനഞ്ജയയും തങ്ങളുടെ പ്രണയബന്ധം തുടരാൻ കുമാറിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായും പൊലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ബംഗളൂരു ജില്ലാ പോലീസ് സൂപ്രണ്ട് സി കെ ബാബ പറഞ്ഞു. പത്ത് വർഷം മുമ്പാണ് കുമാർ ആഷയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |