പാനൂർ:പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായിരുന്ന കല്ലിക്കണ്ടിയിലെ എൻ.പി മോഹനൻ നാലാം ചരമ വാർഷിക ദിനാചരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.കെ.പി.സി സി മുൻ അംഗം വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. വിപിൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി സി ജനറൽ സെക്രട്ടറിമാരായ കെ.പി.സാജു, സന്തോഷ് കണ്ണൻ വെള്ളി, ഹരിദാസ് മൊകേരി , പാനൂർ നഗര സഭ ചെയർമാൻ കെ.പി.ഹാഷിം, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി ബിന്ദു, പി.കൃഷ്ണൻ , കെ.കെ.ദിനേശൻ, എം.കെ.രാജൻ എന്നിവർ പ്രസംഗിച്ചു.കല്ലികണ്ടിയിൽ നിന്ന് ആരംഭിച്ച എൻപി മോഹനൻ സ്മൃതിയാത്രയ്ക്ക് ടി.സായന്ത് ,കെ.കെ.വിജേഷ്,സി എൻ.പവിത്രൻ കെ.കെ.ഭാസ്‌കരൻ, കെ.എം.വിജയൻ എന്നിവർ നേതൃത്വം നൽകി.അടുത്ത മാസം പൊയിലൂരിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മികച്ച പൊതുപ്രവർത്തകനുള്ള എൻ.പി.മോഹനൻ സ്മൃതി പുരസ്‌കാരം സമർപ്പണം നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |