കൊച്ചി: ഭാരതീയ ഹ്യൂമൻ റൈറ്റ്‌സ് ഫോറം (ബി.എച്ച്.ആർ.എഫ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി നേതൃസംഗമവും 'ഭരണഘടനയും മനുഷ്യാവകാശങ്ങളും' എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എൽസി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ. അനിൽകുമാർ.ജി. നായർ അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് ചെയർമാൻ ഡോ.പി. ജയദേവൻ നായർ, മാധ്യമ പ്രവർത്തകനും ജില്ലാ വർക്കിംഗ് ചെയർമാനുമായ ഷാജി ഇടപ്പള്ളി, തിരക്കഥാകൃത്തും നോവലിസ്റ്റുമായ വെണ്ണല മോഹൻ, റിട്ട സി.ഡി.പി.ഒ പി.എസ്. ബിന്ദുമോൾ, ജില്ലാ ജനറൽ സെക്രട്ടറി വി.എച്ച്. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |