കായംകുളം : കായംകുളത്ത് ഡി.വൈ.എഫ്.ഐ - കോൺഗ്രസ് യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ പ്രവർത്തകർക്കും പൊലീസുദ്യോഗസ്ഥർക്കും പരിക്കേറ്റു.
ഡി.സി.സി ജനറൽ സെക്രട്ടറി കെ.പുഷ്പദാസ്, കോൺഗ്രസ് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം മിനീസ, ബ്ലോക്ക് കമ്മിറ്റി അംഗം അതുൽജിത്ത്, കാശി, അനന്തു എന്നിവർക്കും പൊലീസ് റെസ്പോൺസ് ടീം അംഗം നിധിൻ,കായംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മോനിഷ് എന്നിവർക്കുമാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ പുഷ്പദാസിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസവും ഇരുവിഭാഗവും തമ്മലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ യൂത്ത് കോൺഗ്രസ് നഗരത്തിൽ പ്രകടനം നടത്തി. പ്രകടനം സി.പി.എം ഓഫീസിനു മുന്നിൽ എത്തിയപ്പോൾ ഓഫീസിനു മുന്നിൽ ഉണ്ടായിരുന്ന സി.പി.എം പ്രവർത്തകരുമായി ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി. തുടർന്ന് ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനമായി എത്തിയപ്പോൾ കായംകുളം നഗരസഭയ്ക്ക് സമീപം നിന്നിരുന്ന കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |