അമ്പലപ്പുഴ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റി നടത്തിയ മാർച്ചും ധർണ്ണയും ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാജമ്മ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്ക്കരിക്കുക , ക്ഷാമാശ്വാസ കുടിശ്ശക അനുവദിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപി അദ്ധ്യക്ഷനായി. സെക്രട്ടറി സി. വി. പീതാംബരൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മറ്റിയംഗം എ. അബ്ദുക്കുട്ടി , പി.സുരേഷ് ബാബു , കെ.ജി. വേണുനാഥൻ , എസ്. സുഗുണൻ , എം.ഡി. ശശിധരൻ ,കെ. ശശിധരക്കണിയാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |