കോവളം: പാച്ചല്ലൂർ എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ ആർ.പി ലബോറട്ടറി ക്ലിനിക്കിന്റെ മെഡിക്കൽ ക്യാമ്പ്,ശ്രീനേത്ര കണ്ണാശുപത്രിയുടെ നേത്ര പരിശോധന,ആംബുലൻസ് സർവീസ് ഫ്ലാഗ് ഓഫ്,ജെ.ഷംനാദ് അനുസ്മരണം,വി.എസ്.അച്യുതാനന്ദൻ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പാച്ചല്ലൂർ നുജുമുദീൻ നിർവഹിച്ചു. എന്റെ നാട് ചാരിറ്റി അംഗം നസീബ് പാച്ചല്ലൂർ അദ്ധ്യക്ഷനായിരുന്നു. സിനിമാ സീരിയൽ താരം എ.എസ്.ജോബി ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ചടങ്ങിൽ ഭക്ഷ്യധാന്യക്കിറ്റുകളും നിർദ്ധന രോഗികൾക്കുള്ള മരുന്ന് വിതരണവും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ അനുമോദിക്കുകയും ചെയ്തു.
സഫീർ ഖാൻ മന്നാന്നി,പൂങ്കുളം വാർഡ് കൗൺസിലർ പ്രമീള,എ.ജെ.സുക്കാർണോ,സി.പി.എം കോവളം ഏരിയാ സെക്രട്ടറി അഡ്വ.അജിത്കുമാർ,മുൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.പാറവിള വിജയകുമാർ,കെ.ജി.സനൽകുമാർ നസീർ,തിരുവല്ലം ഉദയൻ,വാഴാമുട്ടം രാധാകൃഷ്ണൻ,റിട്ട.എസ്.ഐ ഷിബുനാഥ്,,പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് സെക്രട്ടറി എ.കെ.ബുഹാരി,ശിവപ്രസാദ്,പുഞ്ചക്കരി സുരേന്ദ്രൻ,പാച്ചല്ലൂർ രാജു,സി.സത്യൻ,പനത്തുറ പുരുഷോത്തമൻ,മുനീർ പനമൂട്ടിൽ,എന്റെ നാട് രക്ഷാധികാരി ഫൈസൽ അഞ്ചാംകല്ല് തുടങ്ങിയവർ സംസാരിച്ചു. എന്റെ നാട് ചാരിറ്റി അംഗം അൽ അമീൻ സ്വാഗതവും എന്റെ നാട് ചാരിറ്റി അംഗം ഷിജാസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |