തൃശൂർ: കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ സമരം ചെയ്യുന്ന പട്ടികജാതി ക്ഷേമസമിതി സമരം ചെയ്യേണ്ടത് നിയമസഭയിലേക്കും എ.കെ.ജി സെന്ററിലേക്കുമാണെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. കേന്ദ്ര സർവകലാശാലകളിൽ അദ്ധ്യാപക നിയമനത്തിലും സീറ്റുകളിലേക്കുള്ള പ്രവേശനത്തിലും സംവരണം പാലിക്കുന്നുണ്ട്. എന്നിട്ടും കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്ന പട്ടികജാതി ക്ഷേമ സമിതിയുടെ നീക്കം കേന്ദ്ര സർക്കാരിനെ കരിവാരിത്തേക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാണെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |