കൊല്ലം: റബർ ബാൻഡുകളുടെ ചരക്ക് സേവന നികുതി 12 ശതമാനത്തിൽ നിന്ന് കുറയ്ക്കുന്നതിന് മന്ത്രിമാരുടെ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭകർ ഉത്പാദിപ്പിക്കുന്ന റബർ ബാൻഡുകൾക്ക് 12 ശതമാനം നികുതി ഏർപ്പെടുത്തിയത് ഉത്പാദകരെ പ്രതിസന്ധിയിലാക്കിയെന്ന് എം.പി കേന്ദ്ര ധനകാര്യ മന്ത്രിയെ ധരിപ്പിച്ചിരുന്നു. ജീവനോപാധി നഷ്ടപ്പെടുന്ന സാഹചര്യം വിലയിരുത്തി നികുതി കുറയ്ക്കണമെന്ന ആവശ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ജി.എസ്.ടി കൗൺസിലാണ് നികുതി നിശ്ചയിക്കുന്നതിനുള്ള അധികാര സമിതിയെന്നും നികുതി പുനർനിശ്ചയിക്കുന്നതിന് മന്ത്രിമാരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ മന്ത്രി പങ്കജ് ചൗധരി എം.പിയെ രേഖാമൂലം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |