കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദനാദാസിനെ പ്രതി സന്ദീപ് ആക്രമിച്ച സംഭവത്തിൽ പ്രതി തന്നെയും മാരകമായി ആക്രമിച്ചതായി ഹോം ഗാർഡ് അലക്സ് കുട്ടി കോടതിയിൽ മൊഴി നൽകി. പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യവിലോപം ഉണ്ടായിട്ടില്ലെന്നും സാക്ഷി കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ മൊഴി നൽകി. കോടതിയിൽ പ്രദർശിപ്പിച്ച നിരീക്ഷണ കാമറാ ദൃശ്യങ്ങൾ സാക്ഷി തിരിച്ചറിഞ്ഞു. നാലും അഞ്ചും സാക്ഷികളായ എസ്.ഐ മണിലാൽ, ആംബുലൻസ് ഡ്രൈവർ രാജേഷ് എന്നിവരെ ഇന്ന് വിസ്തരിക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ്. ജി പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |