കൊല്ലം: തപാൽ വകുപ്പ് ആറ് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായുള്ള ദീൻദയാൽ സ്പർശ് യോജന 2025-26 (സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്കോളർഷിപ്പ്) പദ്ധതിയിലേക്ക് അപേക്ഷിക്കാം. 40 വിദ്യാർത്ഥികൾക്ക് 6000 രൂപ വീതമാണ് സ്കോളർഷിപ്പ്. അവസാന പരീക്ഷയിൽ 60 ശതമാനം മാർക്കും (പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം ഇളവ്), ഏതെങ്കിലും തപാൽ സർക്കിളിലെ ഫിലാറ്റലിക് നിക്ഷേപ അക്കൗണ്ടും ഉണ്ടായിരിക്കണം. ആദ്യഘട്ട ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ സീനിയർ സൂപ്രണ്ടന്റ് ഒഫ് പോസ്റ്റ് ഓഫീസസ്, കൊല്ലം ഡിവിഷൻ, കൊല്ലം, 691001 എന്ന വിലാസത്തിൽ 30നകം രജിസ്റ്റേഡ് തപാൽ/സ്പീഡ് പോസ്റ്റിൽ അപേക്ഷിക്കണം. ഫോൺ: 6282085504, 9602219122.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |