കൊല്ലം: സർക്കാർ/എയ്ഡഡ്/ടെക്നിക്കൽ/സ്പെഷ്യൽ/കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ച് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് നിലവിലുള്ള വീടിനൊപ്പം പഠനമുറി നിർമ്മിക്കുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപ വരെ. നിലവിലുള്ള വീടുകൾ 800 സ്ക്വയർ ഫീറ്റിൽ കൂടരുത്. പട്ടികജാതി വികസന വകുപ്പിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവരായിരിക്കണം അപേക്ഷകർ. രണ്ട് ലക്ഷം രൂപയാണ് ധനസഹായം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും അതത് ബ്ലോക്ക് / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ 30ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. ഫോൺ: 04742794996.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |