ആലപ്പുഴ: സഹകരണ സ്ഥാപനങ്ങളുടെ ട്രിബ്യൂണലിലെ ജഡ്ജ് ചമഞ്ഞ്, സ്ഥാപനങ്ങളിൽ നിന്ന് വലിയ തുക വായ്പയെടുത്തവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പലിശ കുറച്ചു നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തിരുന്ന രണ്ടംഗസംഘം പിടിയിലായി. കണ്ണൂർ ചിറക്കൽ പഞ്ചായത്തിൽ കവിതാലയം വീട്ടിൽ ജിഗീഷ് (40), ആലപ്പുഴ മാന്നാർ അച്ചത്തറ വടക്കേതിൽ എസ്.സുമേഷ് (36) എന്നിവരെയാണ് ആലപ്പുഴ നോർത്ത് സി.ഐ എം.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കാട്ടൂർ ഭാഗത്തുള്ള ഒരു വീട്ടിൽ നിന്ന് പിടികൂടിയത്.
വെഞ്ഞാറമൂട്ടിലെ പ്രവാസിയുടെ പക്കൽ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിൽ പ്രതികൾ ആലപ്പുഴയിൽ ഇടയ്ക്കിടയ്ക്ക് വന്നു പോകാറുണ്ടെന്ന് വിവരം ലഭിച്ചു. വെഞ്ഞാറമൂട് പൊലീസ് അറിയിച്ചതനുസരിച്ചാണ് ആലപ്പുഴ നോർത്ത് പൊലീസ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |