വൈക്കം: തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ 1 കോടി 26 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പുതിയ ആശുപത്രി സമുച്ചയം നാളെ രാവിലെ 11 ന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എം എൽ എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രമേഷ് പി. ദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ എന്നിവർ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |