കുറിച്ചി : കെ.എൻ.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം ഇന്ന് നടക്കും. രാവിലെ 8 ന് പതാക ഉയർത്തൽ, 10 ന് സ്വാതന്ത്ര്യദിനാഘോഷ സമ്മേളനം കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്യും. ടി.എസ് സലിം അദ്ധ്യക്ഷത വഹിക്കും. ശോഭൻ ജോർജ് എബ്രഹാം പ്രഭാഷണം നടത്തും. കെ.സി വിജയകുമാർ, കെ.പി സതീഷ് കുമാർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകും. അഡ്വ.എം.എ അൻസാരി ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് നയിക്കും. തുടർന്ന്, ലഹരി വിമുക്ത പ്രതിജ്ഞ. എൻ.ഡി ബാലകൃഷ്ണൻ സ്വാഗതവും പി.പി മോഹനൻ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |