കിളിമാനൂർ: ആരൂരിന്റെ വയലേലകളിലും കൃഷിയിടങ്ങളിലും തോട്ടുവരമ്പുകളിലുമെല്ലാം സ്വാതന്ത്ര്യത്തിന്റെ ത്രിവർണ പതാക പാറിച്ച് ഗവ.എൽ.പി.എസിന്റെ റീൽസ് ചിത്രീകരണം. നാട്ടുവഴികളിലൂടെ രാജ്യത്തിന്റെ പതാകയുമേന്തി നീങ്ങുന്ന പഠിതാക്കളിലൂടെയാണ് റീൽസ് വളരുന്നത്. സ്കൂളിലെ മുഴുവൻ കുട്ടികളെയും വീഡിയോയിൽ പല ഘട്ടങ്ങളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകൃതി നടത്തം കൂടി ഉൾചേർത്താണ് റീൽസ് ചിത്രീകരണം. സ്വാതന്ത്ര്യദിന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിനോടൊപ്പം നാടിനെയും പ്രകൃതിയെയും അറിയാനും ഇതിലൂടെ കഴിഞ്ഞുവെന്ന് പ്രഥമാദ്ധ്യാപിക ആർ.ജി. അമരിനാഥ് പറഞ്ഞു.
നാലാം ക്ലാസിലെ പരിസരപഠനം പുസ്തകത്തിലെ ഇന്ത്യ എന്റെ രാജ്യം എന്ന പാഠഭാഗത്തിന്റ തുടർപ്രവർത്തനങ്ങളുടെ ഭാഗം കൂടിയാക്കിയാണ് സ്കൂൾ ഇത്തരമൊരു റീൽസ് ചിത്രീകരിച്ചത്. അദ്ധ്യാപകനായ ബിജീഷ് പുതിയകാവ്, രാജേഷ് പൊങ്ങാനാട് എന്നിവരാണ് ചിത്രീകരണത്തിനുവേണ്ട സാങ്കേതിക സഹായം ചെയ്തത്. റീൽസ് പ്രദർശനത്തിന്റെ സ്വിച്ച് ഓൺ കർമ്മം അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ പ്രദീപ് വി.എസ്, ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്റർ നവാസ്.കെ എന്നിവർ ചേർന്ന് നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |