മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 950 രൂപ ശമ്പള വർദ്ധനവ് അനുവദിച്ചു. 13.8ശതമാനം ബോണസ് നൽകാനും തീരുമാനമായി.മാഹി ലേബർ ഓഫീസർ കെ.മനോജ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളും പമ്പുടമകളും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.പുതിയ ശമ്പള നിരക്ക് ആഗസ്റ്റ് മാസത്തിൽ പ്രാബല്യത്തിൽ വരും.മാഹി മേഖലയിലെ 23 പെട്രോൾ പമ്പുകളിലെ അഞ്ഞുറിൽ പരം ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. പമ്പുടമകളെ പ്രതിനിധീകരിച്ച് മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ.ഗണേശൻ, സെക്രട്ടറി കെ.സുജിത്ത്, കെ.മജീദ്, ധനേഷ്, കെ.പി.ഹരീഷ് എന്നിവരും സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളായ എ.പ്രേമരാജൻ, ഹാരിസ് പരന്തിരാട്ട്, പി.സി.പ്രകാശൻ (സി.ഐ.ടി.യു), സത്യൻ കുനിയിൽ ,ഇ.രാജേഷ്, കെ.ടി.സത്യൻ (ബി.എം.എസ്), കെ.മോഹനൻ (ഐ.എൻ.ടി.യു.സി) എന്നിവരും ചർച്ചയിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |