കഴക്കൂട്ടം: കേരള സങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള മരിയൻ എൻജിനിയറിംഗ് കോളേജിൽ ബിടെക്,ബിആർക്ക്,എം.ബി.എ എന്നീ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.ബിടെക്,ബിആർക്ക് എന്നിവയ്ക്ക് പ്ലസ്ടുവും എം.ബി.എയ്ക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവുമാണ് അടിസ്ഥാന യോഗ്യത.ഈ കോഴ്‌സുകൾക്കുള്ള എൻട്രൻസ് നിബന്ധന ഇപ്പോൾ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ 18,19 തീയതികളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരായി പ്രവേശനം നേടണം.ഫോൺ: 9048368248,9562852886,9495707111,9539077780.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |