പാറശാല:പാശാല ഗ്രാമ പഞ്ചായത്തിൽ ഇടിച്ചയ്ക്കപ്ലാമൂട് വാർഡിലെ മുഴുവൻ പൊതു കുളങ്ങളിലും വാർഡ് മെമ്പർ എം. സെയ്ദലിയുടെ നേതൃത്വത്തിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.ജലശുദ്ധിക്കായാണ് പായലുകളും മറ്റും തീറ്റയാക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.തെറ്റിക്കുളം,പെരിന്തലക്കുളം,ചിറക്കുളം,കൂരോട്ടുകോണം കുളം തുടങ്ങി വാർഡിലെ മുഴുവൻ പൊതു കുളങ്ങളിലും മത്സ്യക്കുഞ്ഞുങ്ങൾ നിക്ഷേപിച്ചു.പരശുവയ്ക്കൽ എഫ്.എച്ച്.സിയിലെ ജെ.പി.എച്ച് എൻ.വിജയലക്ഷ്മി,എം.എൽ.എസ്.പി.അർച്ചന,അങ്കണവാടി ടീച്ചർ ലതാകുമാരി,ആശാവർക്കർ വിജയകുമാരി വാർഡ് വികസന സമതി വൈസ് പ്രസിഡന്റ് വി.ഹസൻഖാൻ,ജനറൽ സെക്രട്ടറി വിശ്വനാഥൻ,കുളം സംരക്ഷണ സമിതി ഭാരവാഹികളായ ശശിധരൻ നായർ,മോഹനൻ,സിദ്ദിഖ്,ചാർളി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |