കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റായി ബി. രാകേഷിനെയും സെക്രട്ടറിയായി ലിസ്റ്റിൻ സ്റ്റീഫനെയും തിരഞ്ഞെടുത്തു. എൻ.പി. സുബൈറാണ് ട്രഷറർ. നിർവാഹക സമിതിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് പരാജയപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി സന്ദീപ് സേനൻ, സോഫിയ പോൾ എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ആൽവിൻ ആന്റണി, എം.എം. ഹംസ എന്നിവരും വിജയിച്ചു.
വോട്ടെടുപ്പ് ദിവസവും നിർമ്മാണ കമ്പനി മുൻപങ്കാളികളായ സാന്ദ്ര തോമസും വിജയ്ബാബുവും തമ്മിൽ വാഗ്വാദം തുടർന്നു. സാന്ദ്രയുമായുള്ള പങ്കാളിത്തം ഒഴിഞ്ഞശേഷം പകരമൊരാളെ ദത്തെടുത്തെന്ന് പട്ടിയുടെ ചിത്രം സഹിതം വിജയ്ബാബു ഫേസ്ബുക്കിൽ കുറിച്ചു. 'നിന്നെക്കാൾ വിശ്വസിക്കാം. സാന്ദ്രയുടെ പട്ടിഷോയ്‌ക്ക് ഉത്തരം പറയാൻ സമയമില്ലെന്നും" വിജയ്ബാബു കുറിച്ചു.
'വിജയ്ബാബുവിന് പട്ടിയെ വിശ്വസിക്കാം. പട്ടി വിജയ്ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളു പേടി "എന്നായിരുന്നു സാന്ദ്രയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |